2009 ജൂൺ 22, തിങ്കളാഴ്‌ച

പിഴക്കുന്ന കണക്കുകള്‍ , പിടി വിടുന്ന ഹാന്‍ഡില്‍

വരദാചാരി കളവ് പറഞ്ഞെന്നുതന്നെയിരിക്കട്ടെ, ചിലപ്പോൾ ഓർമ്മപ്പിശകും ആകാമല്ലോ? പിണറായി വിജയന്റെ മുമ്പിൽ രണ്ടു ഫയലുകൾ ഉണ്ട്- ഒന്ന് ലാവ്‌ലിനെ സംബന്ധിച്ചതും മറ്റൊന്ന് സഹകരണവകുപ്പിനെ സംബന്ധിച്ചുള്ളതും. രണ്ടിലും വരദാചാരിക്ക് വിയോജനകുറിപ്പുകൾ ഉണ്ടായിരുന്നുവെന്നു ഏതായാലും വ്യക്തമാണല്ലോ? ‘തലപരിശോദിക്കാൻ’ എഴുതിയത് സഹകരണ ഫയലിലാണെങ്കിൽ മറ്റേ ഫയൽ എന്താണാവോ അദ്ദേഹം തൃക്കൈവിളയാടിയത്. ഈ ഫയൽ കാബിനറ്റിൽ സമർപ്പിച്ചിരുന്നോ?

പിണറായി വിജയനെതിരെ സിബിഐ ഫയൽ ചെയ്തിരിക്കുന്നത് 2 പ്രധാന ആരോപണങ്ങളാണു.
കാബിനറ്റിൽ മുഴുവൻ വസ്തുതകളും അവതരിപ്പിച്ചില്ല.

കരാർ ഉറപ്പാക്കാൻ കാനഡയിൽ നടന്ന സുതാര്യമല്ലാത്ത ചർച്ച, അതും സാങ്കേതിക വിദഗ്ദ്ധർ ഇല്ലാതെ.

വരദന്റെ തലക്ക് വെളിവുണ്ടായാലും ഇല്ലങ്കിലും അത് ഈ വിഷയത്തിൽ നിർണ്ണായകമല്ല. മുങ്ങിചാകാൻ പോകുന്നവന്റെ കച്ചിതുമ്പിലെ പിടുത്തം കേമൻ തന്നെ. കേന്ദ്ര കമ്മിറ്റി കഴിഞ്ഞിറങ്ങിയ പിണറായി ഇന്നലെ ഡൽഹിയിൽ പത്രക്കാരോട് നടത്തിയ ‘പോർവിളി’ ആൾക്കൂട്ടത്തിനു മുമ്പിൽ ജൌളി നഷ്ടപ്പെട്ടവന്റെ മാനസിക വ്യാപാരത്തോടെ യായിരുന്നു.
ക്രിമിനൽ കേസ്സുകളിൽ വധശിക്ഷക്ക് വിധിക്കപ്പെടുന്ന പ്രതി എത്തരത്തിൽ പെരുമാറുമെന്ന് കോടതിക്ക് ധാരണയുണ്ട്. അവരെ എങ്ങനെയാണു കൈകാര്യം ചെയ്യേണ്ടതെന്നും നിർദ്ധേശിക്കപ്പെട്ടിട്ടുണ്ട്. ജീവപ്രതീക്ഷ അറ്റുപോകുന്നവൻ തെറിപറയുകയും , ഫോട്ടോ പിടിക്കാൻ നിൽക്കുന്നവരെ ദേഹോപദ്രവം ഏൽ‌പ്പിക്കാൻ ശ്രമിക്കുകയും , ജനക്കൂട്ടത്തിനു നേരെ തുപ്പുകയും ഒക്കെയാണു ചെയ്യുക. ഇതിൽ ആരും അസ്വാഭിവികമായി ആരും ഒന്നും കാണുന്നതുമില്ല. വിജയന്റെ യാത്ര കാണുമ്പോൾ ദുഖമുണ്ട്.

വാൽകഷണം

കയറ്റത്തിൽ നിർത്തിവച്ച ഒരു സൈക്കിൾ കയ്യിൽ കിട്ടിയ കുട്ടിയാണു വിജയൻ.
അയാൾ സൈക്കിളിൽ കയറി താഴേക്ക് കുതിച്ചു. കണ്ട് നിന്നവർ ചിലർ പറഞ്ഞു എന്തൊരു സ്പീഡ്’. തലമുറകൾ ഊർജ്ജം ചിലവിട്ടാണു സൈക്കിൾ ആ കുന്നിൻ പുറത്ത് എത്തിച്ചത് എന്ന് അയാൾ മനസ്സിലാക്കിയില്ല. ഇറക്കം തീരുമ്പോൾ ‘ ഹാൻഡിൽ ബാറിൽ” നിന്നു തെറിച്ചു പോകും തൊലിയും പോകും.

1 അഭിപ്രായം:

  1. വാൽകഷണം

    കയറ്റത്തിൽ നിർത്തിവച്ച ഒരു സൈക്കിൾ കയ്യിൽ കിട്ടിയ കുട്ടിയാണു വിജയൻ.
    അയാൾ സൈക്കിളിൽ കയറി താഴേക്ക് കുതിച്ചു. കണ്ട് നിന്നവർ ചിലർ പറഞ്ഞു എന്തൊരു സ്പീഡ്’. തലമുറകൾ ഊർജ്ജം ചിലവിട്ടാണു സൈക്കിൾ ആ കുന്നിൻ പുറത്ത് എത്തിച്ചത് എന്ന് അയാൾ മനസ്സിലാക്കിയില്ല. ഇറക്കം തീരുമ്പോൾ ‘ ഹാൻഡിൽ ബാറിൽ” നിന്നു തെറിച്ചു പോകും തൊലിയും പോകും

    മറുപടിഇല്ലാതാക്കൂ